Sports
നിശ്ഹിൻ: ഏഷ്യൻ ഗെയിംസ് വനിതാ ടി20 സെമി ഫൈനലിൽ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. നിശ്ഹിനിലെ കൊരോഗി സ്പോർട്സ് പാർക്കിൽ രാവിലെ 10.30 മുതലാണ് മത്സരം.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ഭാർതി ഫുൽമാലി, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ഗുണാലൻ കമാലിനി, ദീപ്തി ശർമ, ശ്രെയങ്ക പാട്ടീൽ, ശ്രീ ചരണി, നന്ദനി ശർമ, ക്രാന്തി ഗൗഡ്.
ടീം ബംഗ്ലാദേശ്: ദിലാറ അക്തർ, ജുവൈരിയ ഫെർഡൗസ്, ശോഭന മോസ്റ്റാറി, നിഗർ സുൽത്താന (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), ശൊർന അക്തർ, ശർമിൻ അക്തർ, ശൻജിത അക്തർ മേഖ്ല, റബേയ ഖാൻ, നഹിത അക്തർ, മറുഫ അക്തർ, സുൽത്താന ഖതുൻ.
International
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 1000 പിന്നിട്ടു. അടിയന്തര വാക്സിനേഷൻ നൽകിയിട്ടും അഞ്ചാംപനി ബാധിതരുടെ എണ്ണം ഉയരുകയാണ്.
രണ്ടു കോടിയോളം കുട്ടികൾക്ക് വാക്സിനേഷൻ നൽകിയെങ്കിലും ദിനംതോറും ആയിരത്തിലേറെ പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച മാത്രം എട്ടു കുട്ടികൾ മരിച്ചു.
Sports
ടോക്യോ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ നിന്ന് ചൈന പുറത്ത്. കനത്ത മഴയും ഔട്ട്ഫീൽഡിലെ വെള്ളക്കെട്ടും കാരണം ടോസ് പോലും ഇടാനാവാതെ മത്സരം പൂർണമായി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര റാങ്കിംഗിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശ് സെമിഫൈനലിലേക്ക് മുന്നേറി.
ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. വനിതാ ടി20 റാങ്കിംഗിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്. ഈ റാങ്ക് വ്യത്യാസമാണ് ബംഗ്ലാദേശിന് തുണയായത്. അതേസമയം ഇന്ത്യ തങ്ങളുടെ ആദ്യമത്സരത്തിനായി 20ന് ഇറങ്ങും.
ക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുന്നവരാണ് സെമിഫൈനലിൽ ബംഗ്ലാദേശിനെ നേരിടുക. ആകെ എട്ടു ടീമുകൾ മാത്രമാണ് ഗെയിംസിൽ മാറ്റുരയ്ക്കുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണ മെഡൽ ജേതാക്കളാണ് ഇന്ത്യ. മറ്റൊരു ക്വാർട്ടറിൽ തായ്ലൻഡിനെ വീഴ്ത്തി പാക്കിസ്ഥാനും സെമിയിൽ പ്രവേശിച്ചു.
നനഞ്ഞ ഔട്ട്ഫീൽഡ് മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാക് വനിതകളുടെ ജയം. ആദ്യം ബാറ്റുചെയ്ത തായ്ലൻഡ് 11 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 91 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ വീണത് തിരിച്ചടിയായി.
36-1 എന്ന നിലയിൽ നിന്ന് പാക്കിസ്ഥാൻ 77-6 എന്ന നിലയിലേക്ക് കൂപ്പുകൂത്തി. അവസാനം കഷ്ടിച്ചാണ് പാക്കിസ്ഥാൻ ജയത്തിലേക്ക് കടക്കുന്നത്. രണ്ട് പന്ത് മാത്രം ശേഷിക്കേയാണ് ടീമിന്റെ ജയം.
International
ധാക്ക: ബംഗ്ലാദേശിൽ ഏഴു മുതിർന്ന അവാമി ലീഗ് നേതാക്കൾക്കു വധശിക്ഷ. 2024ലെ വിദ്യാർഥിപ്രക്ഷോഭം അടിച്ചമർത്തിയതിലൂടെ മാനവരാശിക്കെതിരേ നടത്തിയ കുറ്റകൃത്യത്തിന്റെ പേരിലാണു നേതാക്കൾക്ക് ബംഗ്ലാദേശിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ -2 തൂക്കുകയർ വിധിച്ചത്.
അവാമി ലീഗ് ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഒബൈദുൾ ഖാദർ, എ.എഫ്.എം ബഹാവുദ്ദീൻ നസീം, മുൻ മന്ത്രി മുഹമ്മദ് അലി അറഫാത്ത്, ഷേക്ക് ഷംസ് പറാഷ്, മയിനുൾ ഹുസൈൻ ഖാൻ നിഖിൽ, സദ്ദാം ഹുസൈൻ, ഷേഖ് വാലി ആസിഫ് എനാൻ എന്നിവർക്കാണ് വധശിക്ഷ.
ഏഴു പേരുടെയും അഭാവത്തിലായിരുന്നു വിചാരണ നടത്തി ശിക്ഷ വിധിച്ചത്.
Sports
ദുബായ്: 2026 വനിതാ ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റില് ഇന്നു പകപോക്കല് പോരാട്ടം. 2024 എഡിഷന് ഫൈനലിന്റെ തനിയാവര്ത്തനമായി ഇന്ത്യയും ശ്രീലങ്കയും ഇന്നു കൊമ്പുകോര്ക്കും.
ഇന്ത്യന് സമയം രാത്രി എട്ടിനാണ് മത്സരം. 2024 എഡിഷന് ഫൈനലില് ശ്രീലങ്കയ്ക്കു മുന്നില് എട്ടു വിക്കറ്റിന്റെ തോല്വി വഴങ്ങിയതിന്റെ പകവീട്ടലാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇരുടീമിന്റെയും സ്പിന്നര്മാരുടെ ബല പരീക്ഷണമായിരിക്കും പിച്ചില് നടക്കുക.
അപരാജിതര്
ടൂര്ണമെന്റില് ഇതുവരെ തോല്വി അറിയാത്തവരാണ് ഇന്ത്യയും ശ്രീലങ്കയും. ഗ്രൂപ്പ് എ ചാമ്പ്യന്മാരായി ഇന്ത്യയും ബിയില് ഒന്നാം സ്ഥാനത്തോടെ ശ്രീലങ്കയും സെമിയിലെത്തി.
ഇന്ത്യ 40 റണ്സിനു ബംഗ്ലാദേശിനെ കീഴടക്കിയാണ് ഫൈനല് ടിക്കറ്റ് കരസ്ഥമാക്കിയത്. പാക്കിസ്ഥാന്റെ പോരാട്ടം നാലു വിക്കറ്റിനു മറികടന്നായിരുന്നു ശ്രീലങ്കയുടെ ഫൈനല് പ്രവേശം.
Sports
ദുബായ്: 2026 ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ സെമി പോരാട്ടത്തില് ഇന്ത്യയും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യന് സമയം രാത്രി എട്ടിനാണ് മത്സരം. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ സെമി ഫൈനല് പ്രവേശം.
ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരാണ് ബംഗ്ലാദേശ്. ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനും ബി ചാമ്പ്യന്മാരായ ശ്രീലങ്കയും തമ്മിലാണ് രണ്ടാം സെമി. നാളെയാണ് പാക്കിസ്ഥാന് x ശ്രീലങ്ക സെമി പോരാട്ടം.
ഗ്രൂപ്പ് എയിൽ കളിച്ച മൂന്നു മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചത്. ആദ്യമത്സരത്തിൽ 94 റൺസിനു തായ്ലൻഡിനെ കീഴടക്കിയ ഇന്ത്യ, രണ്ടാം മത്സരത്തിൽ ഹോങ്കോംഗിനെ 137 റൺസിനും മൂന്നാംമത്സരത്തിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനും തകർത്തു.
ഏഴു തവണ ഇന്ത്യ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്കയാണ് നിലവിലെ ചാന്പ്യന്മാർ. ഇന്ത്യയെ കീഴടക്കിയായിരുന്നു ലങ്കയുടെ കിരീടനേട്ടം.
International
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സൈനിക പരിശീലനത്തിനിടെ ചൈനീസ് നിർമിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഹഠസാരി ഫീൽഡ് ഫയറിംഗ് റേഞ്ചിൽ നടന്ന വെടിവയ്പ് പരിശീലനത്തിനിടെയാണ് ദുരന്തമുണ്ടായത്.
ടാങ്കിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് മരിച്ചത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സൈനികനെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽപ്പെട്ട ടൈപ്പ് 59 മോഡൽ ടാങ്ക് ചൈനീസ് നിർമിതമാണെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിന്റെ യഥാർഥ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇന്റർ-ഗവൺമെന്റൽ റെയിൽവേ മീറ്റിംഗിന്റെ രണ്ടുദിവസം നീണ്ടുനിൽക്കുന്ന വാർഷികയോഗത്തിൽ അന്തിമ ചർച്ചകൾ നടത്താനാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ.
ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായാൽ വൈകാതെ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കും.
ബംഗ്ലാദേശ് ധാക്കയിലെ ഉഭയകക്ഷി യോഗത്തിൽ ഇരുരാജ്യങ്ങളുടെയും റെയിൽവേ അധികൃതരും മന്ത്രാലയ പ്രതിനിധികളും പങ്കെടുക്കും. അതിർത്തി കടന്നുള്ള ട്രെയിൻ സർവീസുകൾ, റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ, ചരക്കു ഗതാഗതം എന്നിവയാണു പ്രധാന ചർച്ചാവിഷയങ്ങൾ. 2024-ൽ സർവീസുകൾ നിർത്തിവച്ചതിനുശേഷം ഇതാദ്യമായാണ് ഈ വിഷയം ഔദ്യോഗികമായി വാർഷിക യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുന്നത്.
കൊൽക്കത്തയിൽനിന്നു ധാക്കയിലേക്കു സർവീസ് നടത്തുന്ന മൈത്രി എക്സ്പ്രസ്, കൊൽക്കത്തയെയും ഖുൽനയെയും ബന്ധിപ്പിക്കുന്ന ബന്ധൻ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽനിന്നു ധാക്ക കന്റോൺമെന്റിലേക്കു സർവീസ് നടത്തുന്ന മിതാലി എക്സ്പ്രസ് എന്നീ പ്രധാന സർവീസുകളാണു നിലവിൽ പുനരാരംഭിക്കാൻ പദ്ധതിയിടുന്നത്. 2024-ൽ ബംഗ്ലാദേശിൽ ഉണ്ടായ രാഷ്ട്രീയ അസ്വസ്ഥതകളെ തുടർന്നാണു സർവീസുകൾ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായത്.
നിലവിലെ സർവീസുകൾ പുനരാരംഭിക്കുന്നതിനു പുറമെ ബംഗ്ലാദേശ് നഗരമായ രാജ്ഷാഹിയിൽനിന്ന് കൊൽക്കത്തയിലേക്കു പുതിയൊരു പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിക്കാനും ബംഗ്ലാദേശ് യോഗത്തിൽ നിർദേശം വയ്ക്കും. കൂടാതെ മൈത്രി എക്സ്പ്രസിന്റെ നിലവിലെ റൂട്ട് മാറ്റി പദ്മ പാലം വഴി തിരിച്ചുവിടാനും അവർ നിർദേശിച്ചേക്കും.
ചരക്കു ഗതാഗതത്തോടൊപ്പം ഇന്ത്യ നൽകുന്ന സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന റെയിൽവികസന പദ്ധതികളും ചർച്ചയാകുന്നുണ്ട്. ബംഗ്ലാദേശ് റെയിൽവേയുടെ നവീകരണത്തിനായി ഇന്ത്യ നിർമിക്കുന്ന 200 ബ്രോഡ്ഗേജ് കോച്ചുകളിൽ ആദ്യത്തെ 19 എൽഎച്ച്ബി കോച്ചുകൾ പഞ്ചാബിലെ കപുർത്തല ഫാക്ടറിയിൽനിന്നു പുറത്തിറക്കിയിട്ടുണ്ട്. 915 കോടി രൂപയുടെ ഈ പദ്ധതി അടുത്തവർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
Kerala
കോതമംഗലം: ബംഗ്ലാദേശിലേക്കു തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാൾ സ്വദേശി കോതമംഗലത്തു പിടിയിൽ. ആയുധക്കടത്ത് കേസിലെ പ്രതി പശ്ചിമ ബംഗാൾ ദക്ഷിൻ സുന്ദർപുർ സ്വദേശി സാബിർ അലി മോണ്ടൽ (39) ആണ് അറസ്റ്റിലായത്.
കോതമംഗലം ആയക്കാടുനിന്ന് ശനിയാഴ്ച വൈകുന്നേരമാണ് പ്രതി പൊലിസ് പിടിയിലായത്. മൂവാറ്റുപുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലിസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് ബംഗാൾ പൊലിസിന് കൈമാറും. പശ്ചിമ ബംഗാളിൽനിന്നു തോക്കുകൾ കടത്തിയ കേസിൽ ആറുപേരെ ബംഗാൾ പൊലിസ് പിടികൂടിയിരുന്നു. പ്രതി സാബിർ അലി മോണ്ടൽ അവിടെനിന്നും പൊലിസിനെ വെട്ടിച്ച് കേരളത്തിലേക്ക് കടക്കുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൃക്കാരിയൂർ ആയക്കാട് ഉണ്ടെന്നു വ്യക്തമായത്. പ്രതി സാബിർ ആയക്കാടുള്ള ഇതരസംസ്ഥാന തൊഴിലാളിയോട് ജോലി വേണമെന്നാവശ്യപ്പെട്ട് ഫോൺ ചെയ്തതാണു പൊലിസിന് പ്രതിയിലേക്കെത്താൻ സൂചന ലഭിച്ചത്. ഇതോടെ പൊലിസ് ആയക്കാടേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
കോതമംഗലം എസ്എച്ച്ഒ കെ.എച്ച്. ഹാഷിമിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Sports
താഷ്കന്റ്: എഎഫ്സി അണ്ടർ-20 ഏഷ്യാ കപ്പ് യോഗ്യതാ പ്രതീക്ഷകൾ സജീവമാക്കി ഇന്ത്യ. ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ നിർണായക ജയം സ്വന്തമാക്കിയത്. ഡാനി ലെയ്ഷ്റാം, വിശാൽ യാദവ്, മുഹമ്മദ് അർബാഷ് എന്നിവരാണ് ഗോൾ നേടിയത്.
മത്സരം തുടങ്ങി 25-ാം മിനിറ്റിൽ ഡാനി ലെയ്ഷ്റാമിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ വിശാൽ യാദവിന്റെ മനോഹരമായ ഓവർഹെഡ് കിക്കിലൂടെ ലീഡ് രണ്ടാക്കി. 78-ാം മിനിറ്റിൽ മുഹമ്മദ് അർബാഷ് മൂന്നാം ഗോൾ കണ്ടെത്തിയതോടെ ജയം ഉറപ്പായി.
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയങ്ങളോടെ ഇന്ത്യക്ക് ആറ് പോയിന്റായി. നേരത്തെ സിറിയയെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോറ്റിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഉസ്ബെക്കിസ്ഥാനാണ് നിലവിൽ ഗ്രൂപ്പിൽ മുന്നിൽ.
ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ സിറിയ പരാജയപ്പെട്ടാൽ ഇന്ത്യയുടെ മുന്നേറ്റസാധ്യതകൾ കൂടുതൽ ശക്തമാകും. അടുത്ത വർഷമാണ് എഎഫ്സി അണ്ടർ-20 ഏഷ്യാ കപ്പ് നടക്കുന്നത്. 2006ലാണ് ഇന്ത്യ അവസാനമായി അണ്ടർ-20 ഏഷ്യാ കപ്പിൽ കളിച്ചത്.
അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായിരുന്നു. 20 വർഷത്തിന് ശേഷം ടൂർണമെന്റിലേക്ക് തിരിച്ചെത്താനുള്ള പ്രതീക്ഷയാണ് താഷ്കന്റിലെ ജയത്തോടെ ഇന്ത്യ സജീവമാക്കിയത്.
Sports
മക്കായ്: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം. ഇന്നിംഗ്സിനും 51 റൺസിനുമാണ് ഓസീസിന്റെ ജയം. ഈ ജയത്തോടെ രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലയിൽ സമനിലയിലായി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ വെറും 64 റൺസിന് പുറത്തായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 210 റൺസ് എടുത്തു. 146 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശിന്റെ ബാറ്റർമാർക്ക് ഓസ്ട്രേലിയൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോൾ പാറ്റ് കമ്മിൻസും നഥാൻ ലിയോണും മൂന്ന് വിക്കറ്റ് വീതം നേടി.
മൂവരുടെയും മികച്ച ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ 95 റൺസിന് ഓൾഔട്ടായി. 31 റൺസെടുത്ത ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയാണ് ടോപ് സ്കോറർ. ഒമ്പത് ബംഗ്ലാദേശ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി.രണ്ട് ഇന്നിംഗ്സിലുമായി പത്ത് വിക്കറ്റുകളാണ് സ്റ്റാർക്ക് വീഴ്ത്തിയത്.
നേരത്തെ എട്ട് വിക്കറ്റിന് 165 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. കാമറൂൺ ഗ്രീനിന്റെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. 105 പന്തിൽ 10 ഫോറിന്റെ അകമ്പടിയോടെ 47 റൺസാണ അദ്ദേഹം അടച്ചുകൂട്ടിയത്.
ആറ് റൺസെടുത്ത് ജോഷ് ഹേസൽവുഡ് കൂടി പുറത്തായതോടെ ഓസീസിന്റെ ഇന്നിംഗ്സ് അവസാനിച്ചു. 62 പന്തിൽ 32 റൺസുമായാണ് നാഥാൻ ലിയോൺ പുറത്താകാതെ നിന്നത്. ബംഗ്ലാദേശിനായി ഷോറിഫുൾ ഇസ്ലാം ഏഴുവിക്കറ്റുകൾ വീഴ്ത്തി. ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച മിച്ചൽ സ്റ്റാർക്കിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.
Sports
മക്കായ്: ഓസ്ട്രേലിയായ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ഓസീസ് പേസർമാരുടെ തീപ്പന്തുകൾക്ക് മുന്നിൽ ബാറ്റർമാർ തകർന്നടിഞ്ഞതോടെ 64 റൺസിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശ് നിരയിൽ നാല് ബാറ്റർമാർ ഡക്കായി മടങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ആദ്യ പന്തിൽ തന്നെ ഷാഡ്മാൻ ഇസ്ലാമിനെ നഷ്ടമായി. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ പത്തു റൺസെന്ന ദയനീയ നിലയിലായിരുന്നു. പത്താം വിക്കറ്റിൽ തയ്ജുൾ ഇസ്ലാമും ഷൊറിഫുൾ ഇസ്ലാമും ചേർന്ന് 25 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ബംഗ്ലാദേശ് 64 റൺസിലെത്തിയത്.
പത്ത് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്സിന്റെ നടുവൊടിച്ചത്. പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റും ജോഷ് ഹേസൽവുഡ് ഒരു വിക്കറ്റും നേടി. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു.
International
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ഭരണകക്ഷിയായ ബിഎൻപിയുടെ മിർസ ഫഖ്റുൾ ഇസ്ലാം ആലംഗീറും പ്രതിപക്ഷ സ്ഥാനാർഥി കേണൽ (റിട്ട.) ഒലി അഹമ്മദും തമ്മിലാണു മത്സരം.
പാർലമെന്റിൽ ബിഎൻപിക്ക് മൂന്നിൽരണ്ടു ഭൂരിപക്ഷമുള്ളതിനാൽ ആലംഗീറിന്റെ വിജയം ഉറപ്പാണ്.
Sports
ഡാർവിൻ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ തിരിച്ചുവരവിനായി ഓസ്ട്രേലിയ പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 228 റൺസിന്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെന്ന നിലയിലാണ്. ബംഗ്ലാദേശിന്റെ ലീഡ് മറികടക്കാൻ ഓസീസിന് ഇനി 67 റൺസ് കൂടി വേണം.
കാമറൂൺ ഗ്രീൻ (43), അലക്സ് ക്യാരി (19) എന്നിവരാണ് ക്രീസിൽ. രണ്ടാം ഇന്നിംഗ്സിലും ഓസ്ട്രേലിയ തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ 37ൽ എത്തിയപ്പോഴേക്കും ജേക്ക് വെതർലാൻഡ് (0), ട്രാവിസ് ഹെഡ് (17) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ഇരുവരെയും ഹസൻ മഹ്മൂദ് ബൗൾഡാക്കുകയായിരുന്നു.
പിന്നാലെ മാർനസ് ലബുഷെയ്ൻ (31), സ്റ്റീവൻ സ്മിത്ത് (44) എന്നിവരെയും ഓസീസിന് നഷ്ടമായി. ഹസൻ മഹ്മൂദ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 198 നെതിരെ ബംഗ്ലാദേശ് 426 റൺസാണ് നേടിയത്. ഇതോടെ 228 റൺസിന്റെ നിർണായക ലീഡും ബംഗ്ലാ കടുവകൾ സ്വന്തമാക്കി.
തൻസിദ് ഹസൻ തമീം (101), നജ്മുൽ ഹൊസൈൻ ഷാന്റോ (84), മെഹിദി ഹസൻ മിറാസ് (65) എന്നിവരുടെ മികച്ച ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
Sports
ഡാര്വിന് (ഓസ്ട്രേലിയ): ബംഗ്ലാദേശ് ഓപ്പണിംഗ് ബാറ്റര് തന്സീദ് ഹസന് ഓസ്ട്രേലിയന് മണ്ണില് ചരിത്രനേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയയില് സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് കളിക്കാരന് എന്ന നേട്ടം ഇനി തന്സീദിനു സ്വന്തം.
കംഗാരുക്കള്ക്ക് എതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില് 101 റണ്സ് തന്സീദ് നേടി. ബംഗ്ലാദേശി ഓപ്പണര് 197 പന്തില്നിന്ന് ഒരു സിക്സും എട്ടു ഫോറും അടക്കമാണ് 101 റണ്സ് സ്വന്തമാക്കിയത്. രണ്ടാംദിനം അവസാനിക്കുമ്പോള് ബംഗ്ലാദേശ് 351/6 എന്ന നിലയിലാണ്.
ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് 198ല് അവസാനിച്ചിരുന്നു. നാലു വിക്കറ്റ് കൈയിലിരിക്കേ 153 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ബംഗ്ല കടുവകള്ക്കുണ്ട്. ചരിത്രത്തില് ആദ്യമായി ഓസീസ് മണ്ണില് ടെസ്റ്റ് ജയമെന്നതാണ് ബംഗ്ലാദേശ് നിലവിൽ ലക്ഷ്യമിടുന്നത്.
രണ്ടാം ടെസ്റ്റില് റിക്കാര്ഡ്
തന്സീദിന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് ആണിതെന്നതാണ് ശ്രദ്ധേയം. രണ്ടാം വിക്കറ്റില് മൊമിനുള് ഹഖിനൊപ്പം 102 റണ്സിന്റെയും മൂന്നാം വിക്കറ്റില് നജ്മുല് ഹുസൈന് ഷാന്റൊയ്ക്ക് ഒപ്പം 93 റണ്സിന്റെയും കൂട്ടുകെട്ട് തന്സീദ് ഉണ്ടാക്കി.
തന്സീദിനു പിന്നാലെ ക്യാപ്റ്റന് നജ്മുല് ഹുസൈന് ഷാന്റൊ, മൊമിനുള് ഹഖ് എന്നിവരും ബാറ്റിംഗില് തിളങ്ങി. ഷാന്റൊ 126 പന്തില് 84 റണ്സ് സ്വന്തമാക്കി. മൊമിനുള് 95 പന്തില് 49ഉം. മുഷ്ഫിഖുര് റഹീമും (36) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മെഹ്ദി ഹസന് മിറാസ് (32 നോട്ടൗട്ട്), ഹസന് മബ്മൂദ് (13 നോട്ടൗട്ട്) എന്നിവരാണ് ക്രീസില്.
സ്റ്റാര്ക്ക് റിക്കാര്ഡ്
ഡാര്വിന് ടെസ്റ്റില് ബൗളിംഗിനു പിന്നാലെ ബാറ്റിംഗിലും ബംഗ്ലാദേശ് ആധിപത്യം തുടരുന്നതിനിടെ ഓസീസ് പേസര് മിച്ചല് സ്റ്റാര്ക്ക് വ്യക്തിഗത നേട്ടങ്ങള് സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവും കൂടുതല് വിക്കറ്റുള്ള ഇടംകൈ ബൗളര് എന്ന റിക്കാര്ഡാണ് സ്റ്റാര്ക്ക് ആദ്യം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ മുന് സ്പിന്നര് രംഗണ ഹെറാത്തിന്റെ 433 വിക്കറ്റ് എന്നത് സ്റ്റാര്ക്ക് തിരുത്തി. ഹെറാത്ത് 93 ടെസ്റ്റിലാണ് 433 വിക്കറ്റ് വീഴ്ത്തിയത്. സ്റ്റാര്ക്കിന്റെ 106-ാം ടെസ്റ്റാണ്.
ടെസ്റ്റ് ക്രിക്കറ്റ് കരിയറില് ഏറ്റവും കൂടുതല് വിക്കറ്റില് ഇന്ത്യയുടെ കപില് ദേവിനെയും സ്റ്റാര്ക്ക് മറികടന്നു. 434 വിക്കറ്റാണ് കപില് ദേവ് കരിയറില് നേടിയത്. സ്റ്റാര്ക്കിന്റെ വിക്കറ്റ് നേട്ടം 435 ആയി. ശ്രീലങ്കന് മുന് താരം മുത്തയ്യ മുരളീധരനാണ് (800) ടെസ്റ്റില് ഏറ്റവും കൂടുതല് വിക്കറ്റ്.
Sports
ഡാർവിൻ: ഓസ്ട്രേലിയൻ മണ്ണിൽ രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ടെസ്റ്റ് മത്സരത്തിനെത്തിയ ബംഗ്ലാദേശ് കംഗാരുപ്പടയെ ഞെട്ടിച്ചു.
ഡാർവിനിൽ നടക്കുന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ ബംഗ്ലാദേശ് പേസർമാർ വെറും 198 റണ്സിന് കൂടാരം കയറ്റി. 55 റണ്സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി കരിയറിലെ മികച്ച പ്രകടനവുമായി വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദ് തിളങ്ങിയപ്പോൾ കംഗാരുപ്പട വീണു.
23 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസീസ് മണ്ണിലേക്ക് ബംഗ്ലാദേശിന്റെ വരവ്. സ്കോർ: ഓസ്ട്രേലിയ- 53 ഓവറിൽ 198. ബംഗ്ലാദേശ്- 24 ഓവറിൽ 96/1.
ഓസീസ് വീഴ്ച
ഓപ്പണർമാരായ ട്രാവിസ് ഹെഡും (22), ജാക് വെതാറൾഡും (23) ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 45 റണ്സെടുത്ത് ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് ഓസീസ് തകർന്നത്. ജാക്ക് വെതറാൾഡ്, ട്രാവിസ് ഹെഡ് എന്നിവരെ തുടർച്ചയായ ഓവറുകളിൽ മടക്കി ഹസൻ മഹ്്മൂദ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. തുടർന്ന് മാർനസ് ലബുഷെയ്നും (1), കാമറൂണ് ഗ്രീൻനും (13) നിലയുറപ്പിക്കാനായില്ല. ഒടുവിൽ സ്മിത്തിന്റെ (71) മികവിൽ 198ൽ എത്തി.
55 റണ്സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ വലങ്കയ്യൻ പേസർ ഹസൻ മഹ്്മൂദിന്റെ കരിയറിലെ മികച്ച പ്രകടനമാണ് ഓസീസിന്റെ നട്ടെല്ലൊടിച്ചത്. ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു ബംഗ്ലാദേശ് പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണിത്.
ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റണ്സ് എന്ന നിലയിലാണ്.
Sports
ഡാർവിൻ: ഓസ്ട്രേലിയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ബംഗ്ലാദേശിന് മേധാവിത്വം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 198 റൺസിന് എല്ലാവരും പുറത്തായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത പേസർ ഹസൻ മഹ്മൂദിന്റെ ആറുവിക്കറ്റ് പ്രകടനമാണ് സന്ദർശകർക്ക് മേധാവിത്വം സമ്മാനിച്ചത്.
ഹസന് പുറമെ ടസ്കിൻ അഹമ്മദും ഇബാദത്ത് ഹുസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ഓസ്ട്രേലിയൻ ബാറ്റിംഗിന്റെ ചിറകരിഞ്ഞു. ഓസ്ട്രേലിയൻ നിരയിൽ 71 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസ് എന്ന നിലയിലാണ്.
ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ 102 റൺസ് മാത്രം പിന്നിലായി ശക്തമായ നിലയിലാണ് ബംഗ്ലാദേശ് ഇപ്പോൾ. 32 റൺസുമായി തൻസിദ് ഹസനും 35 റൺസുമായി മോമിനുൽ ഹുഖുമാണ് ക്രീസിലുള്ളത്.
International
ധാക്ക: ഷെയ്ക്ക് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ധാക്കയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇന്ത്യയുമായി മെച്ചപ്പെട്ട നയതന്ത്രബന്ധം പുലർത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം ഒരുങ്ങേണ്ടതുണ്ടെന്നും താരിഖ് റഹ്മാൻ പറഞ്ഞു.
കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട ഉഭയകക്ഷി വിഷയങ്ങളും ചർച്ചയായി. മുൻ പ്രധാനമന്ത്രി ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് പ്രസ്താവനയിൽ പറഞ്ഞു. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് ത്രിവേദി നേരത്തേ ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിനെയും വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാനെയും സന്ദർശിച്ചിരുന്നു.
ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽനിന്നു ബംഗ്ലാദേശ് വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണു കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ ദിവസം ഹസീന ഡൽഹിയിൽ ഓൺലൈനായി മാധ്യമങ്ങളെ കണ്ടത് ബംഗ്ലാദേശിനെ ചൊടിപ്പിച്ചിരുന്നു.
ജയിലോ വധശിക്ഷയോ നേരിടേണ്ടിവന്നേക്കാമെങ്കിലും ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതായി ഹസീന പറഞ്ഞിരുന്നു. ഹസീനയുടെ മാധ്യമസമ്മേളനം രാജ്യത്തിന്റെ വികാരങ്ങളെ വൃണപ്പെടുത്തിയെന്നും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ബംഗ്ലാദേശ് രോഷം പ്രകടിപ്പിച്ചു. അടുത്തിടെയാണ് ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേഷ് ത്രിവേദി ചുമതലയേറ്റത്.
International
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ബോംബേറ്.
മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബവീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തകർക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം നടന്നതായി ബംഗ്ലാദേശ് അവാമി ലീഗ് എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആസൂത്രിത ആക്രമണമാണെന്നും ഫാസിസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്നും അവാമി ലീഗ് വിമർശിച്ചു. ഡൽഹിയിൽ നിന്നാണ് ഷെയ്ഖ് ഹസീന വെർച്വൽ വാർത്താസമ്മേളനം നടത്തിയത്. ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്ന് ഷെയ്ഖ് ഹസീന വാർത്താസമ്മേളനത്തിൽ ആവർത്തിച്ചിരുന്നു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8:45 ഓടെ ആണ് ആക്രമണം ഉണ്ടായത്. ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണം ജനാധിപത്യ സംരക്ഷണത്തിന്റെ പേരിൽ അവാമി ലീഗ് പ്രവർത്തകർക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണെന്നും ബംഗ്ലാദേശ് അവാമി ലീഗ് വിമർശിച്ചു.
Kerala
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെന്ന വ്യാജേന അനധികൃതമായി താമസിച്ചുവന്നിരുന്ന രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ. ആലുവ പുളിഞ്ചോട് ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഷക്കീൽ ഖാൻ (34), റോണി ഷെയ്ഖ് (30) എന്നിവരാണ് പിടിയിലായത്.
15 വർഷമായി റോണി ഷെയ്ഖ് പശ്ചിമ ബംഗാളിലെ മൂർഷിദാബാദിലായിരുന്നു താമസിച്ചുവന്നിരുന്നത്. ഒൻപത് മാസം മുൻപ് ആണ് റോണി കേരളത്തിലെത്തിയത്. മറ്റൊരു പ്രതിയായ ഷക്കീൽ ഖാൻ 10 വർഷം മുൻപാണ് പശ്ചിമ ബംഗാളിലെത്തിയത്.
പിടിയിലായ ഇരുവരെയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിന് പിന്നാലെ തിരിച്ചറിയൽ രേഖകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: അനധികൃതമായി താമസിച്ച 13 ബംഗ്ലാദേശ് പൗരന്മാരെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിലെ ഗർവാളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
ഏഴ് പുരുഷന്മാരും മൂന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്. മതിയായ രേഖകൾ ഇവരുടെ കൈയിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഓപ്പറേഷൻ നടത്തിയാണ് 13 പേരെയും കസ്റ്റഡിയിലെടുത്തതെന്ന് ഗർവാൾ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ധരംവീർ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: വധശിക്ഷാ വിധി കാത്തിരിക്കുന്നുണ്ടെങ്കിലും ഡിസംബറോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പിയോടാണ് ഷെയ്ഖ് ഹസീന തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ കൊല്ലപ്പെട്ടേക്കാം, അറസ്റ്റ് ചെയ്യപ്പെട്ടേക്കാം, അല്ലെങ്കിൽ ജയിലിലടക്കപ്പെട്ടേക്കാം. തന്റെ ഭാവിയെക്കുറിച്ച് തനിക്ക് ബോധ്യമുണ്ട്. എങ്കിലും തന്റെ ജനങ്ങൾ വിളിക്കുന്നതിനാൽ തനിക്ക് മടങ്ങിപ്പോകണമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.
ബംഗ്ലാദേശിലുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ 1400 ഓളം പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
തുടർന്ന് നവംബറിൽ ധാക്കയിലെ കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് കോടതി വിധിയെ ഹസീന രാഷ്ട്രീയ പ്രതികാരം എന്ന് വിശേഷിപ്പിച്ചിരുന്നു.
International
ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു രാജി.
കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷംകൂടിയുണ്ടായിരുന്നു. താൻ ഗുരുതര രോഗാവസ്ഥയിലാണെന്ന് പാർലമെന്റ് സ്പീക്കർ ഹാഫീസ് ഉദ്ദീന് അയച്ച രാജിക്കത്തിൽ ഷഹാബുദ്ദീൻ (76) പറയുന്നു.
ഹൃദയസംബന്ധമായ രോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, വൃക്കസംബന്ധമായ രോഗങ്ങൾ എന്നിവ തന്നെ അലട്ടുന്നുണ്ടെന്ന് രാജിക്കത്തിൽ ഷഹാബുദ്ദീൻ വ്യക്തമാക്കുന്നു.
മുൻ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ ഉറ്റ അനുയായി ആയ മുഹമ്മദ് ഷഹാബുദ്ദീൻ 2023ലാണ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി താരിഖ് റഹ്മാനുമായി ഷഹാബുദ്ദീൻ ഭിന്നതയിലായിരുന്നുവെന്നു റിപ്പോർട്ടുണ്ട്. രാജിവയ്ക്കാൻ ഇതാണു കാരണമെന്നാണു സൂചന.
Sports
ബുലാവായോ: സിംബാബ്വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 34 റൺസിനാണ് ബംഗ്ലാദേശ് വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 19.4 ഓവറിൽ 152 റൺസിൽ ഓൾഔട്ടായി. 29 റൺസെടുത്ത റയാൻ ബേളും 28 റൺസെടുത്ത സിക്കന്ദർ റാസയും 25 റൺസെടുത്ത ബ്രാഡ് ഇവാൻസും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസെയ്ൻ നാല് വിക്കറ്റെടുത്തു. മഹെദി ഹസൻ മൂന്ന് വിക്കറ്റും നഹിദ് റാണയും മുഹമ്മദ് സൈഫുദ്ദീനും സൈഫ് ഹസനും മൂന്ന് വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. 58 റൺസെടുത്ത തൻസിദ് ഹസൻ തമീന്റെയും 55 റൺസെടുത്ത സൈഫ് ഹസന്റെയും 31 റൺസെടുത്ത മുഹമ്മദ് സൈഫുദ്ദിന്റെയും മികവിലാണ് ബംഗ്ലാദേശ് മികച്ച സ്കോർ പടുത്തുയർത്തിയത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്രാഡ് ഇവാൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിക്കന്ദർ റാസ ഒരു വിക്കറ്റെടുത്തു.
വിജയത്തോടെ പരമ്പരയിൽ ബംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരത്തിൽ സിംബാബ്വെയാണ് വിജയിച്ചത്.
Kerala
ബുലാവായോ: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ സിംബാബ്വെയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ 32 റൺസിനാണ് സിംബാബ്വെ വിജയിച്ചത്.
സിംബാബ്വെ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 19 ഓവറിൽ 138 റൺസിൽ ഓൾഔട്ടായി. 54 റൺസെടുത്ത യാസിർ അലിക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങാനായത്.
സിംബാബ്വെയ്ക്ക് വേണ്ടി റിച്ചാർഡ് എൻഗാരവയും ബ്ലെസിംഗ് മുസാറബനിയും നാല് വിക്കറ്റ് വീതം എടുത്തു. മിൽട്ടൺ ഷുംബ ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസെടുത്തത്. 44 റൺസെടുത്ത ബ്രയാൻ ബെന്നറ്റിന്റെയും 30 റൺസെടുത്ത റയാൻ ബേളിന്റെയും 20 റൺസ് വീതമെടുത്ത ഡിയോൺ മയേർസിന്റെയും സിക്കന്ദർ റാസയുടെയും മികവിലാണ് സിംബാബ്വെ മികച്ച സ്കോർ പടുത്തുയർത്തിയത്.
ബംഗ്ലാദേശിന് വേണ്ടി നഹിദ് റാണ നാല് വിക്കറ്റെടുത്തു. മുഹമ്മദ് സൈഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
International
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലുകളിലും മരണസംഖ്യ 44 ആയെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രിയിൽ തലസ്ഥാനമായ ധാക്കയിൽ 7.6 സെന്റിമീറ്റർ മഴ പെയ്തു. രാജ്യത്തുടനീളം രണ്ടര ലക്ഷം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
ഈ മാസം അഞ്ചു മുതൽ പെയ്യുന്ന കനത്ത മഴയാണ് ദുരന്തത്തിനു കാരണം. കര, വ്യോമ, നാവിക സേനാംഗങ്ങളെ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ഷേഖ് ഹസീന. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഹസീന ഇക്കാര്യം അറിയിച്ചത്.
തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണു തീരുമാനമെന്നും അവർ പറഞ്ഞു. തിരിച്ചെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്തേക്കാമെന്ന് അറിയാമെങ്കിലും നാട്ടിലേക്കു മടങ്ങുമെന്നും അവർ വ്യക്തിമാക്കി.
മരണം സംഭവിക്കുകയാണെങ്കിൽ തന്റെ ജന്മനാട്ടിൽ തന്നെ ആകണമെന്ന് ആഗ്രഹമുണ്ടെന്നും ഹസീന പറഞ്ഞു. തന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലാണ് നേരിടുന്നത്. മരണം വന്നാൽ അത് എന്റെ മാതാപിതാക്കൾ അടക്കം ചെയ്തിരിക്കുന്ന, അവരുടെ രക്തം ചിന്തിയ സ്വന്തം മണ്ണിൽ തന്നെയാകട്ടെയെന്നും ഷേഖ് ഹസീന കൂട്ടിച്ചേർത്തു.
ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷേഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചു.
Kerala
കൊച്ചി: എറണാകുളത്ത് മതിയായ രേഖകളില്ലാതെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി നോക്കിയിരുന്ന ബംഗ്ലാദേശ് സ്വദേശി പിടിയിൽ. മുഹമ്മദ് റാത്തോൺ ഇസ്ലാം ആണ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്.
എറണാകുളം കുറുപ്പംപടിക്ക് സമീപം വണ്ടമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടിയത്. ഒരു മാസമായി ഇയാൾ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
മതിയായ രേഖകളില്ലാതെ ബംഗ്ലാദേശ് സ്വദേശി എറണാകുളത്ത് തങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഹമ്മദ് റാത്തോൺ ഇസ്ലാം പിടിയിലായത്. തുടർനടപടികൾക്കും വിശദമായ അന്വേഷണത്തിനുമായി പ്രതിയെ കുറുപ്പംപടി പോലീസിന് കൈമാറി.
Sports
മാഞ്ചസ്റ്റര്: വനിതാ ടി20 ലോകകപ്പില് സെമി സാധ്യതകള് നിലനിർത്താൻ ഇന്ത്യ ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. അയൽക്കാരായ ബംഗ്ലാദേശാണ് എതിരാളികൾ. ടൂർണമെന്റിൽ മുന്നോട്ട് പോകാൻ ഇരു ടീമുകൾക്കും ഇന്നത്തെ ജയം അനിവാര്യമാണ്.
മാഞ്ചസ്റ്ററിലെ ഓള്ഡ് ട്രാഫോര്ഡില് വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുക. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ പരാജയത്തിന്റെ ആഘാതത്തിലാണ് ഇന്ത്യൻ ക്യാമ്പ്. ബാറ്റിങ്ങിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത് വിജയവഴിയിൽ തിരിച്ചെത്താനാകും ഇന്ത്യ ശ്രമിക്കുക.
അതേസമയം പാക്കിസ്ഥാനെതിരായ അവിസ്മരണീയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാ കടുവകൾ ഇന്ന് പാഡണിയുന്നത്. ഇന്ത്യയെ അട്ടിമറിച്ച് സെമി പ്രതീക്ഷകൾ സജീവമാക്കുകയാണ് അവരുടെ ലക്ഷ്യം. അതേസമയം മത്സചരിത്രം പരിശോധിച്ചാൽ ഇന്ത്യയ്ക്ക് വ്യക്തമായ മുൻതൂക്കമുണ്ട്.
ഇരു ടീമുകളും തമ്മില് ഇതുവരെ കളിച്ച 23 ടി20 മത്സരങ്ങളില് 20-ലും ഇന്ത്യയാണ് വിജയിച്ചത്. ബംഗ്ലാദേശിന് മൂന്ന് മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിലും ഇന്ത്യ തന്നെയാണ് വിജയം നേടിയത്.
Sports
ലീഡ്സ്: ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയ്ക്ക് അനായാസ ജയം. ലീഡ്സിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 78 റൺസ് വിജയലക്ഷ്യം 9.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 45 റൺസെടുത്ത ജോർജിയ വോളിന്റെയും 19 റൺസെടുത്ത എല്ലിസ് പെറിയുടെയും മികവിലാണ് ഓസ്ട്രേലിയ അനായാസമായി ലക്ഷ്യം മറികടന്നത്. ബംഗ്ലാദേശിന് വേണ്ടി മറുഫ അക്തർ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 77 റൺസെടുത്തത്. ക്യാപ്റ്റൻ നിഗാർ സുൽത്താനയ്ക്കും റിതു മോനിയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിൽക്കാനായത്. സുൽത്താന 27 റൺസും റിതു മോനി 16 റൺസുമെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും എല്ലിസ് പെറിയും കിം ഗാർത്തും രണ്ട് വിക്കറ്റ് വീതമെടുത്തു. അന്നാബെൽ സതർലൻഡും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്.
ബംഗ്ലാദേശ് ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 10 പന്ത് ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 47 റൺസെടുത്ത കൂപ്പർ കോണോലിയുടെയും 20 റൺസെടുത്ത ടിം ഡേവിഡിന്റെയും 18 റൺസ് വീതം നേടിയ മാറ്റ് റെൻഷോയുടെയും നിഖിൽ ചൗധരിയുടെയും മികവിലാണ് ഓസീസ് വിജയലക്ഷ്യം മറികടന്നത്.
ബംഗ്ലാദേശിന് വേണ്ടി അബ്ദുൾ ഗാഫർ സഖ്ലെയിൻ രണ്ട് വിക്കറ്റ് എടുത്തു. ഷോറിഫുൾ ഇസ്ലാമും മുസ്താഫിസുർ റഹ്മാനും മഹെദി ഹസനും റിഷാദ് ഹോസെയ്നും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19 ഓവറിൽ 131 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 29 റൺസെടുത്ത മഹെദി ഹസന്റെയും 20 റൺസെടുത്ത സെയ്ഫ് ഹസന്റെയും 17 റൺസെടുത്ത സൗമ്യ സർക്കാരിന്റെയും മികവിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോർ എടുത്തത്.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപയും ജോയൽ ഡേവിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് റെൻഷോ രണ്ട് വിക്കറ്റും സ്പെൻസൻ ജോൺസണും നിഖിൽ ചൗധരിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
Sports
ലീഡ്സ്: വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ തകർന്നടിഞ്ഞ് ബംഗ്ലാദേശ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 77 റൺസാണെടുത്തത്.
ക്യാപ്റ്റൻ നിഗാർ സുൽത്താനയ്ക്കും റിതു മോനിയ്ക്കും മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിൽക്കാനായത്. സുൽത്താന 27 റൺസും റിതു മോനി 16 റൺസുമെടുത്തു. ബംഗ്ലാദേശ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്യാപ്റ്റൻ സോഫി മൊളിനെക്സും എല്ലിസ് പെറിയും കിം ഗാർത്തും രണ്ട് വിക്കറ്റ് വീതമെടുത്തു. അന്നാബെൽ സതർലൻഡും ജോർജിയ വെയർഹാമും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ധാക്ക: ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം കുറിച്ച് ബംഗ്ലാദേശ്. രണ്ടാം ഏകദിനത്തിൽ മഴനിയമപ്രകാരം അഞ്ച് വിക്കറ്റിന് ഓസീസിനെ തകർത്താണ് ബംഗ്ലാദേശ് ഏകദിന പരമ്പര സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0 എന്ന നിലയിൽ അവർ ലീഡ് നേടി
സ്കോർ: ഓസ്ട്രേലിയ 187/8 ബംഗ്ലാദേശ് 195/5 (35). മഴ മുടക്കിയ കളി 42 ഓവറാക്കി ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. 188 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 195 റൺസ് നേടി. സൗമ്യ സർക്കാർ (42), നജ്മുൽ ഹുസൈൻ ഷാന്റോ (41), തൗഹീദ് ഹൃദോയ് (40) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയായുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. ബംഗ്ലാദേശ് ബൗളർമാരുടെ മൂർച്ചയേറിയ പന്തുകൾക്ക് മുന്നിൽ പകച്ച ഓസീസ് ഒരു ഘട്ടത്തിൽ 86 റൺസിന് അറു വിക്കറ്റ് എന്ന നിലയിൽ പതറി. എന്നാൽ മധ്യനിരയിൽ മാർനസ് ലബുഷെയ്നും (55) സേവിയർ ബാർട്ട്ലറ്റും (52) അർധസെഞ്ചുറികളോടെ നടത്തിയ രക്ഷാപ്രവർത്തനമാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
ജോഷ് ഇംഗ്ലിസും (34) ഇവർക്ക് മികച്ച പിന്തുണ നൽകി. ബംഗ്ലാദേശിനായി ടസ്കിൻ അഹമ്മദും മുസ്തഫിസുർ റഹ്മാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങിയപ്പോൾ തൻവിർ ഇസ്ലാം രണ്ട് വിക്കറ്റും നേടി.
Sports
ധാക്ക: ബംഗ്ലോദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. ധാക്കയിൽ ഇന്ത്യൻ സമയം പത്തര മുതലാണ് മത്സരം.
ടീം ഓസ്ട്രേലിയ: മാത്യൂ ഷോർട്ട്, ജോഷ് ഇൻഗ്ലിസ് (ക്യാപ്റ്റൻ/ വിക്കറ്റ് കീപ്പർ), കൂപ്പർ കോണോലി, മാർനസ് ലബുഷെയ്ൻ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, മാറ്റ് റെൻഷാ, ലിയാം സ്കോട്ട്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ടീം ബംഗ്ലാദേശ്: തൻഷിദ് ഹസൻ തമീം, സൈഫ് ഹസൻ, നജ്മുൽ ഹൊസെയ്ൻ ഷാന്റോ, ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), തൗഹിദ് ഹൃദോയ്, മൊസാദെക്ക് ഹൊസെയ്ൻ, മെഹ്ദി ഹസൻ മിരാസ് (ക്യാപ്റ്റൻ), തൻവീർ ഇസ്ലാം, തസ്കിൻ അഹ്മദ്, മുസ്താഫിസുർ റഹ്മാൻ, നഹിദ് റാണ.
Kerala
കൊല്ലം: സംസ്ഥാനത്ത് വ്യാജ രേഖകളുമായി താമസിച്ചുവന്ന 10 ബംഗ്ലാദേശികൾ പിടിയിലായി. കൊട്ടാരക്കരയിൽ നിന്നാണ് വ്യാജ രേഖകളുമായി താമസിച്ചുവന്ന അഞ്ച് പുരുഷൻമാരും രണ്ട് സ്ത്രീകളും മൂന്നു കുട്ടികളും അടങ്ങുന്ന സംഘത്തെ പിടികൂടിയത്.
എംസി റോഡിൽ കൊട്ടാരക്കര ലോവർ കരിക്കത്ത് ആക്രിക്കടയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് താമസിക്കുകയായിരുന്നു സംഘം. മിലിട്ടറി ഇന്റലിജൻസ്, എടിഎസ്, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പിടിയിലായവരുടെ യഥാർഥ പേര് വിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. ചവറയിൽ താമസിച്ചിരുന്ന സംഘം ഒരു മാസം മുൻപ് കൊട്ടാരക്കരയിലേക്ക് എത്തുകയായിരുന്നു. 12 വർഷമായി സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശുകാരി മംമ്താസാണ് ബാക്കി ഒൻപത് പേരെയും കൊട്ടാരക്കരയിലെത്തിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഇവരുടെ പക്കൽ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടായിരുന്നു. എന്നാൽ രേഖകളെല്ലാം തന്നെ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
കോൽക്കത്ത: ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തു നിന്ന് 4800 ബംഗ്ലാദേശികളെ തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കോൽക്കത്തയിൽ ബിജെപി ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെ 556 കിലോമീറ്റർ ദൂരത്തിലാണ് അതിർത്തിയിൽ വേലി നിർമ്മിക്കേണ്ടത്. ആദ്യഘട്ടമായി 100 കിലോമീറ്റർ നീളത്തിലുള്ള ഭൂമി വേലി നിർമാണത്തിനായി ബിഎസ്എഫിന് കൈമാറി.
ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന് അനുമതി നൽകിയിരുന്നു. തൃണമൂൽ സർക്കാരിന്റെ കാലത്ത് മുടങ്ങിപ്പോയ ജനസംഖ്യാ കണക്കെടുപ്പ് ഓഗസ്റ്റിൽ പുനരാരംഭിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 605 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ ഏഴ് കുട്ടികളാണ് മരിച്ചത്. മാർച്ച് പകുതിയോടെ 74,572-ലധികം സംശയാസ്പദമായ കേസുകളും 9,191 ലബോറട്ടറി സ്ഥിരീകരിച്ച അണുബാധകളും റിപ്പോർട്ട് ചെയ്തിരുന്നു.
60,000-ത്തിലധികം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 55,000-ത്തിലധികം പേർ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. പ്രതിരോധ കുത്തിവയ്പ്പുകൾ തുടരുന്നുണ്ടെങ്കിലും നിരവധി കുട്ടികൾ ഇപ്പോഴും വാക്സിനേഷൻ എടുത്തില്ലെന്ന് അധികൃതർ പറയുന്നു. ഇത് രാജ്യത്തുടനീളം അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റവും രാജ്യത്തെ ജനസംഖ്യാ ഘടന അട്ടിമറിക്കാനുള്ള ഗൂഢാലോചനയും തടയുന്നതിനായി അടുത്ത വർഷത്തോടെ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സ്മാർട്ട് ബോർഡർ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായി പങ്കിടുന്ന 6000 കിലോമീറ്റർ നീളമുള്ള അതിർത്തിപാതകൾ പൂർണമായി സുരക്ഷിതമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹിയിൽ ബിഎസ്എഫ് സംഘടിപ്പിച്ച പരിപാടയിൽ സംസാരിക്കവേയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തേക്ക് കടന്നുകയറിയ ഓരോ അനധികൃത കുടിയേറ്റക്കാരനെയും കണ്ടെത്തി പുറത്താക്കുമെന്ന സർക്കാരിന്റെ ശക്തമായ നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അതിർത്തിക്കപ്പുറത്തുനിന്നും ഇന്ത്യയിലെ ജനസംഖ്യാ ഘടനയിൽ കൃത്രിമമായ മാറ്റങ്ങൾ വരുത്താനുള്ള യാതൊരു ശ്രമവും അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
ബിഎസ്എഫ് രൂപവത്കരണത്തിന്റെ 60-ാം വാർഷികത്തിൽത്തന്നെ സ്മാർട്ട് ബോർഡർ പദ്ധതിക്ക് തുടക്കമിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉന്നതാധികാര ഡെമോഗ്രഫി മിഷൻ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് സ്മാർട്ട് ബോർഡർ പദ്ധതി?
ഡ്രോണുകൾ, റഡാറുകൾ, സ്മാർട്ട് കാമറകൾ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സ്മാർട്ട് ബോർഡർ ഗ്രീഡ് സ്ഥാപിക്കുന്നത്. സുരക്ഷാ മുൻഗണനകളിൽ ഏറ്റവും നിർണായകമായ പാക്, ബംഗ്ലാദേശ് അതിർത്തികളിൽ പരമ്പരാഗത രീതിയിലുള്ള സുരക്ഷകൊണ്ടു മാത്രം കാര്യമില്ലെന്ന് വ്യക്തമാക്കിയ അമിത്ഷാ, ഒരു വർഷത്തിനുള്ളിൽ ഈ മേഖലകളിൽ ശക്തമായ സുരക്ഷാവലയം തീർക്കുമെന്ന് വ്യക്തമാക്കി.
Sports
സില്ഹെറ്റ്: പാക്കിസ്ഥാന് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാം ടെസ്റ്റില് 78 റണ്സ് ജയം സ്വന്തമാക്കിയതോടെയാണിത്.
സ്കോര്: ബംഗ്ലാദേശ് 278, 390. പാക്കിസ്ഥാന് 232, 358. പാക്കിസ്ഥാനെതിരേ ബംഗ്ലാദേശിന്റെ തുടര്ച്ചയായ നാലാം ടെസ്റ്റ് ജയമാണ്.
പാക് ടീമിനെതിരേ തുടര്ച്ചയായി രണ്ട് പരമ്പര തൂത്തുവാരുന്ന രണ്ടാമത് ടീമാണ് ബംഗ്ലാദേശ്.
International
ചിറ്റഗോംഗ്: ബംഗ്ലാദേശില് ഇന്ത്യന് നയതന്ത്രജ്ഞനെ മരിച്ച നിലയില് കണ്ടെത്തി.
ചിറ്റഗോംഗിലെ ഇന്ത്യന് അസിസ്റ്റന്റ് ഹൈക്കമ്മീഷനില് പ്രോട്ടോകോള് ഓഫീസറായ നരേന് ധറിന്റെ മൃതദേഹമാണ് ഇന്നലെ ഓഫീസില് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
പോസ്റ്റ്മോര്ട്ടത്തിനായി മൃതദേഹം ചിറ്റഗോംഗ് മെഡിക്കല് കോളജിലേക്കു മാറ്റി. സംഭവത്തില് പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബംഗ്ലാദേശ് അധികൃതര് അറിയിച്ചു.
Sports
മിര്പുര്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില് പാക്കിസ്ഥാന് എതിരേ തുടര്ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ബംഗ്ലാദേശ്. ഇന്നലെ മിര്പുരില് അവസാനിച്ച പാക്കിസ്ഥാന് എതിരായ ഒന്നാം ടെസ്റ്റില് 104 റണ്സിന് ബംഗ്ലാദേശ് ജയം സ്വന്തമാക്കി.
ഇതോടെ രണ്ടു മത്സര പരമ്പരയില് ബംഗ്ലാദേശ് 1-0ന്റെ ലീഡ് നേടി. സ്കോര്: ബംഗ്ലാദേശ് 413, 240/9 ഡിക്ലയേര്ഡ്. പാക്കിസ്ഥാന് 386, 163. ബംഗ്ലാദേശിന്റെ നജ്മുല് ഹുസൈന് ഷാന്റൊയാണ് പ്ലെയര് ഓഫ് ദ മാച്ച്.
ടെസ്റ്റില് പാക്കിസ്ഥാന് എതിരേ ബംഗ്ലാദേശ് മൂന്നു ജയം മാത്രമാണ് ഇതുവരെ നേടിയത്. അവസാനം കളിച്ച മൂന്നു മത്സരങ്ങളിലാണ് മൂന്നു ജയവുമെന്നതും ശ്രദ്ധേയം. 2024 ഓഗസ്റ്റ് - സെപ്റ്റംബറില് പാക്കിസ്ഥാന് പര്യടനത്തിലായിരുന്നു രണ്ട് ജയം.
Sports
ധാക്ക: ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് ജയം. ആറ് വിക്കറ്റിനാണ് ന്യൂസിലൻഡ് വിജയിച്ചത്.
മഴയെ തുടർന്ന് ഡിഎൽഎസ് അനുസരിച്ച് 15 ഓവർ വീതമാക്കി ചുരുക്കിയ മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 103 റൺസ് വിജയലക്ഷ്യം 11.4 ഓവറിൽ കിവീസ് മറികടന്നു. അർധ സെഞ്ചുറി നേടിയ ബെവോൺ ജേക്കബ്സിന്റെ മികവിലാണ് ന്യൂസിലൻഡ് വിജയലക്ഷ്യം മറികടന്നത്.
ബെവോൺ ജേക്കബ്സ് 62 റൺസാണെടുത്തത്. 31 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ജേക്കബ്സിന്റെ ഇന്നിംഗ്സ്. ടിം റോബിൻസൺ 23 റൺസും ഡിയാൻ ഫോക്സ്ക്രോഫ്റ്റ് 15 റൺസുമെടുത്തു.
ബംഗ്ലാദേശിന് വേണ്ടി ഷോറിഫുൾ മൂന്ന് വിക്കറ്റും മഹെദി ഹസൻ ഒരു വിക്കറ്റും എടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 14.2 ഓവറിൽ 102 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. 33 റൺസെടുത്ത തൗഹിദ് ഹൃദോയ് ആണ് ടോപ്സ്കോറർ. ക്യാപ്റ്റൻ ലിട്ടൺ ദാസ് 26 റൺസും സൈഫ് ഹസൻ 16 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി ജോഷ് ക്ലർക്ക്സൺ മൂന്ന് വിക്കറ്റെടുത്തു. നഥാൻ സ്മിത്തും ബെൻ സിയേഴ്സും രണ്ട് വിക്കറ്റ് വീതവും ജേയ്ഡൻ ലെന്നോക്സും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ന്യൂസിലൻഡ് വിജയിച്ചതോടെ പരമ്പര 1-1ന് സമനിലയിൽ പിരിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം തടസപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് മത്സരം തടസപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഇന്നിംഗ്സിനിടെ മഴയെത്തുകയായിരുന്നു. 6.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. 25 റൺസ് നേടിയ ലിറ്റൺ ദാസും രണ്ട് റൺസ് എടുത്ത തൗഹിദ് ഹൃദോയ്യുമാണ് ക്രീസിലുള്ളത്.
ന്യൂസിലൻഡിന് വേണ്ടി നഥാൻ സ്മിത്ത് രണ്ട് വിക്കറ്റും ജെയ്ഡൻ ലെന്നോക്സ് ഒരു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചപ്പോൾ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
Sports
ധാക്ക: ബംഗ്ലാദേശ്-ന്യൂസിലൻഡ് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ ടോസ് വൈകുന്നു. കനത്ത മഴയെ തുടർന്നാണ് ടോസ് വൈകുന്നത്.
ചത്തോഗ്രാമിലെ സ്റ്റേഡിയമാണ് വേദി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയിച്ചിരുന്നു. ആറ് വിക്കറ്റിനായിരുന്നു ജയം.
ന്യസിലൻഡ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കിനിൽക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് താരം തൗഹിദ് ഹൃദോയ് ആയിരുന്നു മത്സരത്തിലെ താരം.
International
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി വ്യാപകമായി പടരുന്നു. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും രോഗം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250ൽ അധികം മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
അഞ്ചാംപനി ബാധിച്ച് മരിച്ചവരിൽ 91 ശതമാനവും ഒരു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളാണ്. മുൻ സർക്കാരിന്റെ കാലത്ത് പ്രതിരോധ വാക്സിനേഷൻ നൽകുന്നതിൽ വീഴ്ച സംഭവിച്ചതാണ് രോഗവ്യാപനത്തിന് കാരണമെന്ന് ആരോപിച്ച് ആരോഗ്യ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
2017-2023 കാലയളവിൽ 89 ശതമാനം മുതൽ 93 ശതമാനം വരെയായിരുന്ന വാക്സിനേഷൻ നിരക്ക് 2025-ൽ 59.6 ശതമാനമായി കുത്തനെ കുറഞ്ഞിരുന്നു. രാജ്യത്തുണ്ടായ രാഷ്ട്രീയ അസ്ഥിരതയും കോവിഡ് മഹാമാരിയും വാക്സിനേഷൻ നടപടികൾ തടസപ്പെടാൻ കാരണമായതായാണ് ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നത്.
NRI
ടാമ്പ: സൗത്ത് ഫ്ലോറിഡ സർവകലാശാലയിലെ രണ്ട് പിഎച്ച്ഡി വിദ്യാർഥികളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമിൽ ലിമോൺ (27), നഹീദ എസ്. ബ്രിസ്റ്റി (27)എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.
ഇരുവരും സുഹൃത്തുക്കളാണെന്നും ഒരുമിച്ച് കാണാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. കുടുംബസുഹൃത്ത് ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസും യൂണിവേഴ്സിറ്റി പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 813 974 2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Sports
മിർപുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിൽ ബംഗ്ലാദേശിനു ജയം. മൂന്നു മത്സര പരന്പര ഇതോടെ 1-1ന് സമനിലയിലെത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റുകൾ കൊയ്ത നഹിദ് റാണ 198ൽ ഒതുക്കി.
ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നഹിദ് റാണയാണ് കളിയിലെ താരം. സ്കോർ: ന്യൂസിലൻഡ്: 48.4 ഓവറിൽ 198. ബംഗ്ലാദേശ്: 35.3 ഓവറിൽ 199/4. പരന്പരയിലെ ആദ്യ മത്സരം ന്യൂസിലൻഡ് ജയിച്ചിരുന്നു.
നിക്ക് കെല്ലിയുടെ (83) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ വൻ വീഴ്ചയിൽനിന്ന് കരകയറ്റിയത്. ഓപ്പണർ ഹെൻറി നിക്കോൾസ് (13), വിൽ യംഗ് (2), ടോം ലാഥം (14), മുഹമ്മദ് അബ്ബാസ് (19), ഡീൻ ഫോസ്ക്രോഫ്റ്റ് (15) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. നഹിദ് റാണയ്ക്ക് പിന്തുണയുമായി ഷൊരിഫുൾ ഇസ്ലാം രണ്ടും ടസ്കിൻ അഹമ്മദ്, സൗമ്യ സർക്കാർ, റിഷാദ് ഹുസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് ഓപ്പണർ സെയ്ഫ് ഹസൻ (8), സൗമ്യ സർക്കാർ (8) എന്നിവർ വേഗം വീണു. ടൻസിഡ് ഹസൻ (76), നജ്മുൾ ഹുസൈൻ ഷാന്റോ (50) മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയവഴിയിലെത്തിച്ചത്. ടൗഹിത് ഹൃദോയ് (30) പുറത്താകാതെനിന്നു.
National
ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിനിയമിച്ചേക്കും. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ ബ്രസൽസിലേക്കു മാറുന്ന സാഹചര്യത്തിലാണു നിയമനം.
സാധാരണ ഐഎഫ്എസ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തിരുന്ന ഈ പദവിയിലേക്ക് ഒരു രാഷ്ട്രീയനേതാവിനെ നിയമിക്കുന്നത് അപൂർവമാണ്.
Kerala
പരവൂര്: റെയില്വേ ശൃംഖല ആധുനികീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില് നിന്ന് 200 ബ്രോഡ്ഗേജ് പാസഞ്ചര് കോച്ചുകള് വാങ്ങാന് ബംഗ്ലാദേശ് തീരുമാനം.
2026ല് കോച്ചുകളുടെ കൈമാറ്റം ആരംഭിക്കുമെന്നും 2027 ഡിസംബറോടെ ഇത് പൂര്ത്തിയാകുമെന്നും ബംഗ്ലാദേശ് റെയില്വേ മന്ത്രാലയം അധികൃതര് വ്യക്തമാക്കി.
യൂറോപ്യന് ഇന്വെസ്റ്റ്മെന്റ് ബാങ്കില് നിന്നുള്ള സാമ്പത്തിക സഹായം ഉപയോഗിച്ചാണ് കോച്ചുകള് വാങ്ങുന്നത്.
International
ധാക്ക: ബംഗ്ലാദേശില് അഞ്ചാംപനി ബാധിച്ച് ഒരു മാസത്തിനിടെ നൂറിലേറെ കുട്ടികള് മരിച്ചു. അഞ്ചാംപനിയെ ചെറുക്കാന് അടിയന്തര വാക്സിനേഷന് നടപടികള് ബംഗ്ലാദേശ് സര്ക്കാര് ആരംഭിച്ചു.
മാര്ച്ച് 15നു ശേഷം അഞ്ചാംപനി സംശയിക്കുന്ന 7,500 കേസുകള് റിപ്പോര്ട്ട് ചെയ്തു. ഇതില് 900 കേസുകള് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്ഷം 125 കേസുകള് മാത്രമാണു റിപ്പോര്ട്ട് ചെയ്തത്.ബംഗ്ലാദേശില് ഒമ്പതു മാസം പ്രായമുള്ള കുട്ടികള്ക്കാണ് അഞ്ചാംപനി വാക്സിന് നല്കാറുള്ളത്.
ഈയിടെയുണ്ടായ കേസുകളില് മൂന്നിലൊന്നും ഒമ്പതു മാസത്തില് താഴെ പ്രായമുള്ള കുട്ടികളിലാണു റിപ്പോർട്ട് ചെയ്തത്. ഈ പ്രായക്കാർക്ക് വാക്സിന് നല്കാനാവില്ലെന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
ഓരോ നാലു വര്ഷം കുടുന്പോൾ ബംഗ്ലാദേശില് പ്രത്യേക അഞ്ചാംപനി വാക്സിനേഷന് പദ്ധതി നടപ്പാക്കാറുണ്ട്. എന്നാല്, 2020 മുതല് ഇതു കൃത്യമായി നടക്കുന്നില്ല. കോവിഡും രാഷ് ട്രീയ അസ്ഥിരതയുമാണു കാരണം.
Sports
ധാക്ക: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സംപ്രേഷണത്തിന് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി ബംഗ്ലാദേശ് സർക്കാർ.
കായിക രംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും വാണിജ്യപരമായ കാഴ്ചപ്പാടിലൂടെ മാത്രമേ ഇതിനെ കാണുന്നുള്ളൂ എന്നും പുതുതായി ചുമതലയേറ്റ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സാഹിർ ഉദ്ദീൻ സ്വപൻ വ്യക്തമാക്കി.
International
ധാക്ക: ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 പേർ മരിച്ചു. നിരവധിപേരെ കാണാതായി. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് ബസ് പത്മ നദിയിലേക്ക് മറിഞ്ഞത്.
11 ഓളം യാത്രക്കാർ നീന്തി രക്ഷപെട്ടതായി ദൃസാക്ഷികൾ പറഞ്ഞു. മറ്റൊരു വാഹനവുമായുണ്ടായ കൂട്ടിയിടിയെ തുടർന്ന് ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. മരിച്ചവരിൽ ഭൂരിഭാഗംപേരും ഒരേകുടുംബത്തിൽ നിന്ന് തന്നെയുള്ളവരാണെന്നാണ് സൂചന.
ക്രെയിനുകളുടെ സഹായത്തോടെ ബസ് നദിയിൽ നിന്നും പുറത്തെടുത്തു. വാഹനത്തിനുള്ളിൽ നിന്ന് 14 മൃതദേഹങ്ങളും നദിയിൽ നിന്നും രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയതായി ഫയർ സർവീസ് ഉദ്യോഗസ്ഥൻ സോഹെൽ റാണ പറഞ്ഞു.
കാണാതായവർക്കായി ഫയർഫോഴ്സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പോലീസ് സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ധാക്കയിലേക്ക് പോകുകയായിരുന്ന ബസിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സംഭവത്തിൽ പ്രധാനമന്ത്രി താരിഖ് റഹ്മാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Sports
ധാക്ക: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര ബംഗ്ലാദേശ് (2-1) സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ 11 റൺസിന്റെ ജയമാണ് ബംഗ്ലാ കടുവകൾ സ്വന്തമാക്കിയത്. സ്കോർ: ബംഗ്ലാദേശ് 290/6 പാക്കിസ്ഥാൻ 279/10.
ബംഗ്ലാദേശ് നേടിയ 290 റൺസ് മറുപടി പറഞ്ഞ പാക്കിസ്ഥാൻ 279 റൺസിന് എല്ലാവരും പുറത്തായി. കഴിഞ്ഞ മത്സരത്തിൽ വിവാദ റണ്ണൗട്ടിലൂടെ പുറത്തായ സൽമാൻ അലി ആഗ (106) സെഞ്ചുറി നേടിയിട്ടും പാകിസ്ഥാന് തോൽവി ഒഴിവാക്കാൻ കഴിഞ്ഞില്ല.
ഒരു ഘട്ടത്തിൽ 82ന് അഞ്ച് എന്ന നിലയില് ബാറ്റിംഗ് തകര്ച്ചയെ നേരിട്ട ശേഷമാണ് പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവന്നത്. ആറാം വിക്കറ്റില് സല്മാന് അലി - സാദ് മസൂദ് (38) എന്നിവര് 79 റണ്സ് കൂട്ടിച്ചേര്ത്തു. ബംഗ്ലാദേശിനായി ടസ്കിന് അഹമ്മദ് നാല് വിക്കറ്റുകള് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണർ തൻസീദ് ഹസൻ തമീം (107) സെഞ്ചുറി നേടി. ലിറ്റൺ ദാസ് (41) , സെയ്ഫ് ഹസൻ (36), തൗഹിദ് ഹൃദോയ് (48) എന്നിവരും ബാറ്റിംഗിൽ തിളങ്ങി. പാക്കിസ്ഥാനുവേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
Sports
ധാക്ക: ക്രിക്കറ്റ് ലോകത്ത് സ്പോർട്സ്മാൻ സ്പിരിറ്റ് വിവാദം കൊഴുക്കുന്നു. പാക്കിസ്ഥാൻ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലെ സൽമാൻ അലി ആഗയുടെ റണ്ണൗട്ടാണ് വിവാദത്തിനിടയാക്കിയത്.
പാക്കിസ്ഥാൻ ഇന്നിംഗ്സിലെ 39-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സ്ട്രൈക്കിൽ മുഹമ്മദ് റിസ്വാന്, നോണ് സ്ട്രൈക്കർ എൻഡിൽ സൽമാൻ അലി അഗ. പന്തെറിയുന്നത് മെഹിദി ഹസനും.
ഓഫ് സ്റ്റന്പ് ലൈനിലെത്തിയ പന്ത് റിസ്വാന് അടിച്ച പന്ത് നോണ് സ്ട്രൈക്കർ എൻഡ് വിട്ടിറങ്ങിയ സൽമാൻ അലി അഗയുടെ നേർക്ക് വന്നു. സൽമാന്റെ പിന്നിൽ നിന്ന് പന്ത് കാലുപയോഗിച്ച് തടയാൻ മെഹിദിയുടെ ശ്രമം. പന്തിന്റെ മൂവ്മെന്റ് നിലച്ചതോടെ സൽമാൻ പന്തെടുക്കാനുള്ള ശ്രമം നടത്തി.
മെഹിദിക്ക് പന്ത് തിരികെ നൽകുകയായിരുന്നു സൽമാന്റെ ലക്ഷ്യം. എന്നാൽ, മെഹിദി ഈ സമയം പന്ത് കൈക്കലാക്കി നോണ് സ്ട്രൈക്കർ എൻഡിലെ സ്റ്റന്പിലേക്ക് എറിഞ്ഞു, റണ്ണൗട്ടിനായി അപ്പീലും ചെയ്തു. അംപയർ ഒൗട്ട് വിളിച്ചതോടെ ഹെൽമറ്റും ഗ്ലൗവും വലിച്ചെറിഞ്ഞ ശേഷമാണ് സൽമാൻ ഗ്രൗണ്ട് വിട്ടത്. പാക് നായകൻ 62 പന്തിൽ 64 റണ്സെടുത്ത് നിൽക്കെയായിരുന്നു സംഭവം.
മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് ഉൾപ്പെടെ മെഹിദിയുടെ പ്രവൃത്തിക്കെതിരേ ശബ്ദമുയർത്തിയിട്ടുണ്ട്. ലോകകിരീടം നേടാനുള്ള അവസരമുണ്ടെങ്കിൽപ്പോലും മെഹിദിയുടെ വഴി സ്വീകരിക്കരുതെന്നായിരുന്നു കൈഫിന്റെ ഉപദേശം.
അതേസമയം തങ്ങൾ ചെയ്തത് ക്രിക്കറ്റ് നിയമങ്ങൾക്കുള്ളിൽ നിന്നുള്ള കാര്യമാണെന്നും ഇതൊരു ചാരിറ്റി മത്സരമല്ലെന്നും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ലിറ്റണ് ദാസ് തുറന്നടിച്ചു.
National
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം പുനഃരാരംഭിച്ച് ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ വഴിയാണ് ഇന്ധനം നൽകുന്നത്.
ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് 5,000 ടൺ ഡീസൽ ചൊവ്വാഴ്ചയോടെ ബംഗ്ലാദേശിലെത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റൈസാനൂർ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യ നൽകുന്ന ഇന്ധനം ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതാണ് ബംഗ്ലാദേശിലെ കടുത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായത്. ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.
പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ കടുത്ത ഇന്ധന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടു വീലറുകൾക്ക് 10 ലിറ്ററും കാറുകൾക്ക് 40 ലിറ്ററുമായി ഇന്ധന വിതരണം പരിമിതപ്പെടുത്തിയിരുന്നു.
International
ധാക്ക: ബംഗ്ലാദേശിൽ പെട്രോൾ വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ (ബിപിസി). ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടതോടെ എണ്ണക്ഷാമം മുന്നിൽക്കണ്ടാണ് വിൽപ്പനയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് നിയന്ത്രണങ്ങൾ നിലവിൽവന്നത്. എണ്ണക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ വാഹന ഉടമകൾ കൂട്ടമായി എണ്ണ വാങ്ങാൻ പമ്പുകളിൽ എത്തിയിരുന്നു. ഇതേതുടർന്നാണ് റേഷനിംഗ് ഏർപ്പെടുത്തി. .
ഇതുപ്രകാരം ഇരുചക്ര വാഹനങ്ങൾക്കു ദിവസം പരമാവധി രണ്ട് ലിറ്റർ പെട്രോൾ മാത്രമേ ലഭിക്കു. സ്വകാര്യ കാറുകൾക്ക് 10 ലീറ്റർ വരെയും ജീപ്പുകൾ, മിനിബസുകൾ എന്നിവയ്ക്കു 20 -25 ലിറ്റർ എണ്ണയും ലഭിക്കും. പൊതുഗതാഗതത്തിനു ഉപയോഗിക്കുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു 70-80 ലിറ്റർ എണ്ണ ദിവസവും നിറയ്ക്കാം. അതേസമയം ദീർഘദൂര വാഹനങ്ങൾക്കു വേണ്ടി 220 ലീറ്റർ ഡീസൽ വരെ പമ്പുകളിൽനിന്നും നിത്യേന വാങ്ങാനാവും.
എണ്ണയ്ക്കായി 95 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലദേശ്. ക്ഷാമമുണ്ടാകുമെന്ന പ്രചാരണത്തെതുടർന്ന് ഡീലർമാരുടെ ഭാഗത്തുനിന്ന് ഇന്ധനം പൂഴ്ത്തിവയ്ക്കാനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ടായിരുന്നു. വിതരണത്തിനായി പമ്പുകളിലേക്ക് എണ്ണ എത്തുന്നതിൽ കുറവു സംഭവിച്ചിട്ടുണ്ടെന്നു പമ്പുടമകൾ പറഞ്ഞു.
International
ധാക്ക: ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ.
യൂനുസിന്റെ നടപടികൾ പൂർണമായും നിയമവിരുദ്ധമായിരുന്നുവെന്നും തന്നെ പദവിയിൽനിന്നു നീക്കാൻ അദ്ദേഹം ഗൂഢാലോചന നടത്തിയെന്നും പ്രസിഡന്റ് ആരോപിച്ചു. മുഖ്യ ഉപദേഷ്ടാവ് എന്നനിലയിൽ യൂനുസ് ഭരണഘടനാവ്യവസ്ഥകൾ പാലിച്ചില്ല. ഏകദേശം 14 മുതൽ 15 തവണ വരെ യൂനുസ് വിദേശയാത്രകൾ നടത്തിയെങ്കിലും ഒന്നിനെക്കുറിച്ചും പ്രസിഡന്റിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇതു ഭരണഘടനാപരമായ ബാധ്യതയുടെ ലംഘനമാണെന്ന് ഷഹാബുദ്ദീൻ ചൂണ്ടിക്കാട്ടി.
അമേരിക്കയുമായി ഒപ്പിട്ട സുപ്രധാനമായ വ്യാപാര കരാറിനെക്കുറിച്ച് തന്നെ പൂർണമായും ഇരുട്ടിൽ നിർത്തിയെന്ന് പ്രസിഡന്റ് വെളിപ്പെടുത്തി. ഇത്തരം സുപ്രധാന കരാറുകൾ രാജ്യത്തലവനെ അറിയിക്കണമെന്ന കീഴ്വഴക്കം യൂനുസ് ലംഘിച്ചു. പ്രസിഡന്റ് എന്നനിലയിൽ തന്റെ വിദേശയാത്രകൾ യൂനുസ് ഭരണകൂടം തടഞ്ഞു. കൊസോവോ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണു പ്രധാനമായും തടസപ്പെടുത്തിയത്. ജനങ്ങൾ തന്നെ തിരിച്ചറിയാതിരിക്കാനും തന്റെ പേര് എവിടെയും വരാതിരിക്കാനുമാണ് യൂനുസ് ഭരണകൂടം ശ്രമിച്ചത്.
2024 ഒക്ടോബർ 22ന് തന്റെ വസതിയായ ‘ബംഗാഭവൻ’പ്രതിഷേധക്കാർ വളഞ്ഞ രാത്രി അതിഭീകരമായിരുന്നുവെന്ന് ഷഹാബുദ്ദീൻ പറഞ്ഞു. തന്നെ പുറത്താക്കാൻ യൂനുസുമായി ബന്ധപ്പെട്ട ശക്തികൾ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.
പ്രതിസന്ധിഘട്ടത്തിൽ തനിക്ക് സൈനികമേധാവികളുടെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെയും പിന്തുണ ലഭിച്ചതായി ഷഹാബുദ്ദീൻ വ്യക്തമാക്കി. ഭരണഘടനാപരമായ തുടർച്ച നിലനിർത്താനാണു ബിഎൻപി ആഗ്രഹിക്കുന്നതെന്നും അവർ പ്രസിഡന്റിനെ മാറ്റുന്നതിന് എതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ഭരണഘടനാപരമായ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയായിരുന്നു ഷഹാബുദ്ദീൻ.
നിലവിലെ പ്രധാനമന്ത്രി താരിഖ് റഹ്മാന്റെയും സൈന്യത്തിന്റെയും പിന്തുണയുള്ളതിനാൽ 2028 ഏപ്രിൽ വരെ ഷഹാബുദ്ദീൻ പ്രസിഡന്റ് സ്ഥാനത്തു തുടരാനാണ് സാധ്യത. ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിനെത്തുടർന്ന് 2024 ഓഗസ്റ്റ് എട്ടിനാണ് യൂനുസ് ഇടക്കാല ഭരണത്തലവനായി ചുമതലയേറ്റത്.
Leader Page
ബംഗ്ലാദേശ് ജനതയിൽ ഭൂരിഭാഗവും ജനാധിപത്യ ചേരിയിലാണെന്ന് ഒരിക്കൽക്കൂടി വ്യക്തമായിരിക്കുന്നു. കഴിഞ്ഞ 12ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെയാണ് രാജ്യത്തെ ജനാധിപത്യകക്ഷിയായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) അധികാരത്തിലേറിയത്. അധികാരത്തിലേറാൻ തീവ്ര ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാ അത്തെ ഇസ്ലാമി നടത്തിയ എല്ലാ നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് ബിഎൻപിയുടെ വിജയം. ഇന്ത്യാ അനുകൂലിയായ ഷെയ്ഖ് ഹസീനയെ പുറത്താക്കാൻ നടത്തിയ വിദ്യാർഥിപ്രക്ഷോഭത്തിനു പിന്നിൽ പാക്കിസ്ഥാന്റെ പ്രോക്സിയായി അറിയപ്പെടുന്ന ജമാ അത്തെ ഇസ്ലാമിക്കും പങ്കുണ്ടായിരുന്നു.
മതവികാരം ഇളക്കിവിട്ട് അധികാരത്തിലേറാമെന്ന് അവർ വ്യാമോഹിച്ചു. അഭിപ്രായസർവേകളിൽ ജമാ അത്തെ ഇസ്ലാമിക്കായിരുന്നു മുൻതൂക്കം. എന്നാൽ, സാധാരണ വോട്ടർമാർ ജനാധിപത്യത്തെ പിന്തുണച്ചു. വനിതാ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന് വോട്ട് ചെയ്തിരുന്ന നിഷ്പക്ഷ വോട്ടർമാരുമെല്ലാം ബിഎൻപിയെയാണു പിന്തുണച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജമാ അത്തെ ഇസ്ലാമിയുമായി അധികാരം പങ്കിട്ട ചരിത്രം ബിഎൻപിക്കുണ്ടെങ്കിലും താരിഖ് റഹ്മാനു കീഴിൽ പാർട്ടി മാറുമെന്ന കാര്യം വ്യക്തമായിരിക്കുകയാണ്.
നീണ്ട 17 വർഷത്തെ പ്രവാസജീവിതത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി ആദ്യമായി പാർലമെന്റിലേക്കു മത്സരിച്ച് ആദ്യവട്ടംതന്നെ പ്രധാനമന്ത്രിപദവിയിലെത്തിയെന്ന വലിയ നേട്ടമാണു താരിഖിനുള്ളത്. 300 അംഗ പാർലമെന്റിൽ 209 സീറ്റോടെ പാർട്ടിയെ അതിശക്തമായി തിരിച്ചെത്തിക്കാനും അദ്ദേഹത്തിനായി. 30 വർഷത്തിനുശേഷം താരിഖിലൂടെ രാജ്യത്തിന് ഒരു പുരുഷ പ്രധാനമന്ത്രിയെ ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
വെല്ലുവിളികൾ
അടിമുടി തകർന്ന രാജ്യത്തെ സന്പദ്വ്യവസ്ഥയെ കരകയറ്റുകയെന്നതാണ് താരിഖ് റഹ്മാൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ തിരികെപ്പിടിക്കുകയെന്നത് ഏറെ ദുഷ്കരമാണ്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായിരുന്ന ബംഗ്ലാദേശിനെ 2009ൽ ഷെയ്ഖ് ഹസീന കൊണ്ടുവന്ന സാന്പത്തികപരിഷ്കാരങ്ങൾ പിന്നീട് വികസനപാതയിലേക്ക് നയിച്ചു. ഹസീനയുടെ 20 വർഷത്തെ ഭരണത്തിൽ 2.5 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കരകയറ്റാനായതായി ലോകബാങ്ക് തന്നെ സമ്മതിക്കുന്നുണ്ട്. ഹസീനയുടെ ഭരണകാലത്ത് ബംഗ്ലാദേശ് ചൈനയ്ക്കു പിന്നാലെ ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്രകയറ്റുമതി രാജ്യമായി.
രാജ്യത്തെ തകർന്ന ക്രമസമാധാനനില പുനഃസ്ഥാപിക്കുകയെന്നതും താരിഖിനു വെല്ലുവിളിയാണ്. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണകാലയളവിൽ ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു നേരേ വ്യാപക ആക്രമണങ്ങളാണുണ്ടായത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് മുഹമ്മദ് യൂനുസ് ഭരണകൂടം വിലക്കിയെങ്കിലും രാജ്യത്തു ശക്തമായി വേരുകളുള്ള അവാമി ലീഗിനെയും മുഖ്യ പ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി സഖ്യത്തെയുമെല്ലാം വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകുകയെന്നതും വെല്ലുവിളിയാണ്.
ജൂലൈ ചാർട്ടറും ജമാ അത്തെ ഇസ്ലാമിയുടെ ഭീഷണിയും
മുഖ്യപ്രതിപക്ഷമായ ജമാ അത്തെ ഇസ്ലാമി നേതൃത്വം നൽകുന്ന സഖ്യം താരിഖ് റഹ്മാൻ സർക്കാരുമായി യോജിച്ചുപോകാൻ സാധ്യതയില്ലെന്ന സൂചനകളാണ് സത്യപ്രതിജ്ഞാദിവസത്തെ കാര്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12നു നടന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം ‘ജൂലൈ ചാർട്ടർ’ എന്നറിയപ്പെടുന്ന ഭരണഘടനാ പരിഷ്കരണത്തിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പ്രധാനമന്ത്രിയാകുന്നത് പരമാവധി രണ്ടു തവണയായി നിജപ്പെടുത്തുക തുടങ്ങിയ 84 പോയിന്റ് പരിഷ്കരണ പാക്കേജിനായി നടന്ന ഹിതപരിശോധനയിൽ 68.1 ശതമാനം വോട്ടർമാരും അനുകൂലമായി വോട്ട് ചെയ്തു.
വിദ്യാർഥി പ്രക്ഷോഭങ്ങളെത്തുടർന്ന് രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് ജൂലൈ ചാർട്ടർ എന്ന ആശയം മുന്നോട്ടു വയ്ക്കപ്പെട്ടത്. രാജ്യത്തിന്റെ ഭരണം സുതാര്യമാക്കുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനും ഈ ചാർട്ടർ ലക്ഷ്യമിടുന്നു. ജൂലൈ ചാർട്ടർ നടപ്പിലാകുന്നതോടെ സൈന്യത്തിന്റെ ഇടപെടലുകൾ കുറയുമെന്നും സിവിൽ ഭരണകൂടത്തിന് കൂടുതൽ അധികാരം ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ പ്രക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർഥമാണ് ഈ രേഖയ്ക്ക് ജൂലൈ ചാർട്ടർ എന്നു പേര് നൽകിയത്.
പരിഷ്കരണപ്രകാരം ഭരണഘടന മാറ്റിയെഴുതാനുള്ള ‘ഭരണഘടനാ പരിഷ്കരണ കൗൺസിലിൽ’ അംഗങ്ങളായി എംപിമാർ രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ബിഎൻപി എംപിമാർ അതിനു തയാറായില്ല. ഭരണഘടനയിൽ ഇത്തരമൊരു കൗൺസിലിന് നിലവിൽ നിയമസാധുതയില്ലെന്നാണ് ബിഎൻപി നേതാവ് സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കിയത്. ഇതിൽ പ്രതിഷേധിച്ച് താരിഖ് റഹ്മാൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ജമാ അത്തെ ഇസ്ലാമിയും സഖ്യകക്ഷികളും ബഹിഷ്കരിച്ചു. സർക്കാരിനെതിരേ തെരുവിലിറങ്ങുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ത്യയുമായുള്ള ബന്ധം
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് കേവലമൊരു അയൽരാജ്യം മാത്രമല്ല തന്ത്രപ്രധാന പങ്കാളിയും അടുത്ത സഖ്യകക്ഷിയുമാണ്. പാക്കിസ്ഥാനുമായി നടന്ന ഒന്പതു മാസം നീണ്ട യുദ്ധത്തിൽ ബംഗ്ലാദേശിലെ ബംഗാളി റസിസ്റ്റൻസ് ഫോഴ്സിന് പിന്തുണയുമായി 1971ൽ ഇന്ത്യ സൈന്യത്തെ അയച്ചത് ആ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള നിർണായക ചുവടുവയ്പായെന്നതു ചരിത്രം. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സുരക്ഷയിൽ നിർണായക പങ്കാണ് ബംഗ്ലാദേശിനുള്ളത്. അതിനാൽത്തന്നെ ബംഗ്ലാദേശ് ഭരിക്കുന്നത് സുഹൃത്തുക്കളായിരിക്കണമെന്ന് ഇന്ത്യക്ക് നിർബന്ധമുണ്ട്. ഭൂമിശാസ്ത്രപരമായ കാരണംകൊണ്ടും ഇന്ത്യ ബംഗ്ലാദേശിന് ഒഴിച്ചുകൂടാനാകാത്ത അയൽപക്കമാണ്. 4,000 കിലോമീറ്റർ അതിർത്തിയാണ് ഇരുവരും തമ്മിൽ പങ്കിടുന്നത്. വ്യാപാരം, വൈദ്യുതി, ഗതാഗതം എന്നിവയിലൂടെ ദശാബ്ദങ്ങളായി ബന്ധപ്പെട്ടു കിടക്കുന്നവരാണ് ഇരുരാജ്യങ്ങളും.
ബിഎൻപിയുടെ വിജയത്തിൽ താരിഖിനെ അഭിനന്ദിച്ച ആദ്യത്തെ ലോകനേതാക്കളിലൊരാളായിരുന്നു പ്രധാനമന്ത്രി മോദി. നമ്മുടെ വിവിധ മേഖലകളിലെ ബന്ധം ശക്തിപ്പെടുത്താൻ നിങ്ങളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നാണ് മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഏറ്റവുമൊടുവിൽ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്ത ലോക്സഭാ സ്പീക്കർ ഓം ബിർള താരിഖിനെയും ഭാര്യയെയും ഇന്ത്യയിലേക്കു ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ കത്ത് കൈമാറുകയും ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ ആകാംക്ഷയാണ് ഇതു വ്യക്തമാക്കുന്നത്. ബിഎൻപിയുമായുള്ള ഇരുണ്ട ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉപേക്ഷിച്ചുകൊണ്ട് ശക്തമായ സൗഹൃദകാലം കെട്ടിപ്പടുക്കാനുള്ള സാധ്യതകളാണ് ഇന്ത്യ തേടുന്നത്. 2024ൽ ഷെയ്ഖ് ഹസീനയ്ക്ക് രാഷ്ട്രീയ അഭയം നൽകിയതു മുതൽ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. 17 വർഷത്തെ പ്രവാസത്തിനുശേഷം ലണ്ടനിൽനിന്ന് 2025 ഡിസംബറിൽ തിരിച്ചെത്തി പൊതുതെരഞ്ഞെടുപ്പിനായി പാർട്ടിയെ സജ്ജമാക്കുന്നതിനിടയിലെല്ലാം ഇന്ത്യക്ക് അനുകൂല നിലപാടുകളായിരുന്നു താരിഖ് റഹ്മാൻ സ്വീകരിച്ചിരുന്നത്. ഇതു ശുഭസൂചന നൽകുന്നു.
മധുരതരമല്ലാത്ത ഭൂതകാലം
ബിഎൻപിയും താരിഖ് റഹ്മാനും ഇന്ത്യക്കെതിരേ പ്രവർത്തിച്ച ഭൂതകാലവുമുണ്ട്. ഇന്ത്യയിൽ അടൽ ബിഹാരി വാജ്പേയിയുടെ ഭരണകാലത്താണ് ബംഗ്ലാദേശിൽ അവസാനമായി ബിഎൻപി അധികാരത്തിലെത്തിയത്. 2001നും 2006നും ഇടയിലുള്ള ആ ബിഎൻപി ഭരണകാലം ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിലെ ഏറ്റവും മോശം കാലഘട്ടങ്ങളിലൊന്നായിരുന്നു. മാത്രമല്ല, പാക്കിസ്ഥാൻ പ്രോക്സിയായി കണക്കാക്കപ്പെടുന്ന ജമാ അത്തെ ഇസ്ലാമി അന്ന് ബിഎൻപിയുടെ സഖ്യകക്ഷിയായിരുന്നു.
2004ലെ ചിറ്റഗോംഗ് ആയുധവേട്ടയ്ക്കു പിന്നിൽ താരിഖാണെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. അന്ന് 4,930 തോക്കുകളും 27,000ലേറെ ഗ്രനേഡുകളും 840 റോക്കറ്റ് ലോഞ്ചറുകളുമാണ് കണ്ടെടുത്തത്. ആസാമിലെ വിമതസംഘടനയായ ഉൾഫയുമായി ചേർന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചനയായിരുന്നു അത്. അതിന്റെ ബുദ്ധികേന്ദ്രം താരിഖും ബിഎൻപിയുമാണെന്ന് ഇന്ത്യ വിശ്വസിച്ചു.
International
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി അധികാരമേറ്റ താരിഖ് റഹ്മാൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഇനിമുതൽ സ്വന്തം വാഹനമായിരിക്കും ഉപയോഗിക്കുക.
തനിക്കു സർക്കാർ വാഹനം നൽകേണ്ടതില്ലെന്ന് പ്രധാനമന്ത്രി നിർദേശിച്ചതായി ബിഎൻപി മീഡിയ സെൽ മെംബർ അതിഖുർ റഹ്മാൻ റുമൻ പറഞ്ഞു.
നിലവിലുള്ള ഡ്രൈവറെയാകും അദ്ദേഹം ഉപയോഗപ്പെടുത്തുകയെന്നും വാഹനത്തിന്റെ ഇന്ധനച്ചെലവ് സ്വന്തം നിലയിൽ വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിഖുർ റഹ്മാൻ കൂട്ടിച്ചേർത്തു.
National
ധാക്ക: ഇന്ത്യ - ബംഗ്ലാദേശ് ബന്ധത്തിൽ നിര്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ താരിഖ് റഹ്മാനെ ഇന്ത്യാ സന്ദർശനത്തിനായി നരേന്ദ്ര മോദി ക്ഷണിച്ചു.
ചൊവ്വാഴ്ച ധാക്കയിൽ നടന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെയാണ് ലോക്സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്. ബംഗ്ലാദേശിലെ പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേർന്ന പ്രധാനമന്ത്രി, അയൽരാജ്യത്തിന്റെ പുരോഗതിക്കായി ഇന്ത്യ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.
പ്രധാനമന്ത്രിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള മുൻകൂട്ടി നിശ്ചയിച്ച കൂടിക്കാഴ്ച ഉള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഓം ബിർള, ഒരു ജനാധിപത്യപരവും പുരോഗമനപരവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.